2016 ജൂലൈ 24, ഞായറാഴ്‌ച

Five laws of library science

(Theory proposed by S. R. Ranganathan in 1931)



These laws are:

  1. Books are for use.
  2. Every reader his / her book.
  3. Every book its reader.
  4. Save the time of the reader.
  5. The library is a growing organism.                           




First Law: Books are for use


The first law constitutes the basis for the library services. books were often chained to prevent their removal and that the emphasis was on storage and preservation rather than use. He did not reject the notion that preservation and storage were important, but he asserted that the purpose of such activities was to promote use. Without user access to materials, there is little value in these items. By emphasizing use

The first law of library science "books are for use" means that books in libraries are not meant to be shut away from its users.




Second Law: Every reader his/her book


This law suggests that every member of the community should be able to obtain materials needed.
Librarians should have excellent first-hand knowledge of the people to be served. Collections should meet the special interests of the community, and libraries should promote and advertise their services extensively to attract a wide range of readers.
The second law of library science "every reader his/her book" means that librarians serve a wide collection of patrons, acquire literature to fit a vast collection of needs, do not judge what specific patrons choose to read. Everyone has different tastes and differences and we should respect that.


Third Law: Every book its reader


Suggesting that each item in a library has an individual or individuals who would find that item useful


The third law of library science "every book its reader" means a library's books have a place in the library even if a smaller demographic might choose to read it.



Fourth Law: Save the time of the reader



This law is a recognition that part of the excellence of library service is its ability to meet the needs of the library user efficiently. 
The fourth law of library science "save the time of the user" means that all patrons should be able to easily locate the material they desire quickly and efficiently


Fifth Law: The library is a growing organism



This law focused more on the need for internal change than on changes in the environment itself.
library organizations must accommodate growth in staff, the physical collection, and patron use. This involved allowing for growth in the physical building, reading areas, shelving, and in space for the catalog.
The fifth law of library science "the library is a growing organism" means that a library should be a continually changing institution, never static in its outlook. Books, methods, and the physical library should be updated over time.







Credits : Wiki
Re-edit    : Arun Chs


Blog നിർമ്മിക്കാൻ താല്പര്യമുള്ളവർ Contact Arun (above link)



2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

ഹിൽ പാലസ്

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം. 1865ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം കൊച്ചി രാജാക്കന്മാരുടെ വാസകേന്ദ്രമായിരുന്നു. പുരാവസ്തു മ്യൂസിയവും നാടന്‍ കലാവിരുന്നുകളുടെ ശേഖരവും നിറഞ്ഞ ഈ കൊട്ടാരക്കെട്ടില്‍ 49 മന്ദിരങ്ങളും ഒരു കമനീയമായ പാര്‍ക്കുമുണ്ട്.

1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.



 52 ഏക്കറില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം.13 ഗ്യാലറികളുണ്ട് മ്യൂസിയത്തില്‍. ഓയില്‍ പെയിന്റിങ്ങുകളും കല്ലിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും തീര്‍ത്ത ദാരുശില്പങ്ങളും കൈയെഴുത്തു പ്രതികളും രാജകീയ നാണയങ്ങളും കല്ലില്‍ ചിത്രപ്പണികളും ഇവിടെ കാണാം. കൊച്ചി നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലേക്ക്. മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ പല രംഗങ്ങളും ചിത്രീകരിച്ചത് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലാണ്

. നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്.

 ഹിൽപാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്.

2016 ഫെബ്രുവരി 10, ബുധനാഴ്‌ച

 ടെക് കൂട്ട്

                                             ARUN / ( ICU)



ലോകത്തിന്റെ നിലനില്‍പ്പ്‌ തന്നെ സ്‌നേഹത്തിന്റെ കരുത്തിലാണ്‌. സ്‌നേഹത്തിന്‌ പകരം എവിടെ വിദ്വേഷം പിറവി എടുക്കുന്നുവോ അവിടെ ലോകം കറത്തുതുടങ്ങുന്നു. അതുകൊണ്ടായിരിക്കാം ഓരെ മനുഷ്യഹൃദയലവും സൗഹാര്‍ദ്ദത്തെ അത്രമേല്‍ ഇഷ്‌ടപ്പെടുന്നത്‌. 
കൂട്ടകാര്‍ എന്ന പദത്തിന്‌ എന്ത്‌ അര്‍ത്ഥം നല്‍കണമെന്നത്‌ ഏറെ പ്രയാസമുള്ള കാര്യമാണ്‌. സ്‌നേഹം, കരുണ, കരുത്ത്‌, സാന്ത്വനം...അങ്ങനെ അങ്ങനെ അതിന്റെ നിര്‍വ്വചനം നീണ്ടുപോകും. 
നല്ല കൂട്ടുകാര്‍ ദൈവത്തിന്റെ സമ്മാനമാണ്‌. എല്ലാ അര്‍ത്ഥത്തിലും ഉപകരിക്കുന്ന കൂട്ടുകാര്‍ വല്ലാത്ത സൗഭാഗ്യം തന്നെ. നമ്മുടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും അവന്റെ സ്വാധീനമുണ്ടാകും. കൂട്ടുകാരില്ലെങ്കില്‍ പിന്നെ ജീവിതം തന്നെ വിരസമാണ്‌. അവരുടെ തമാശയിലാണ്‌ നമ്മുടെ ദു:ഖം മാഞ്ഞുപോകുന്നത്‌. അവരുടെ സാന്ത്വനിത്തിലാണ്‌ നമുക്ക്‌ ജീവിതത്തിന്‌ പ്രതീക്ഷകൈവരുന്നത്‌. നല്ല കൂട്ടുകാരെ കിട്ടുമ്പോള്‍ നാം ജീവിതത്തിന്റെ പകുതി ജയിക്കുന്നു. 

നാടും വീടുമില്ലാതെ എവിടെയൊക്കെയോ ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ഫേസ്‌ ബുക്കിനുള്ളില്‍ ഹായ്‌ പറഞ്ഞെത്തി വിരസതയകറ്റാന്‍ കുറേ കൂട്ടുകാരുണ്ടാവുന്നത്‌ പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്‌. 
ഹൈടെക്‌ ഭ്രാന്താണെന്ന്‌ പറഞ്ഞതിനെ കുറ്റപ്പെടുത്താം. പക്ഷെ, സൗഹാര്‍ദ്ദത്തിന്റെ വഴിയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യം അനിര്‍വ്വചനീയമാണ്‌.

2015 നവംബർ 30, തിങ്കളാഴ്‌ച

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയി‍‍ഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്.

നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ അതില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് കാണാമല്ലോ. സാംസങിന്‍റെ കാര്യമെടുത്താല്‍ റീഡേര്‍സ് ഹബ്, അക്യുവെതര്‍, സാസംസങ് ആപ്പ്സ് തുടങ്ങിയവയൊക്കെ. ഇവയൊക്കെ നിങ്ങള്‍ക്ക് ഉപയോഗമുള്ളവയായിരിക്കില്ല. എന്നാല്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കില്ല. ബ്ലോട്ട് വെയറുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായു റിമൂവ് ചെയ്യുന്നതിന് ഒരു പ്രത്യേക അധികാരം വേണം. വിന്‍ഡോസിലും മറ്റും കണ്ടിട്ടുള്ള അഡ്മിനിസ്റ്റ്രേറ്റീവ് പ്രിവിലേജിനെ പറ്റി കേട്ടിട്ടില്ലേ. അങ്ങനെയുള്ള അധികാരം നേടിയെടുക്കാനുള്ള പ്രോസസിനെയാണ് റൂട്ടിംഗ് എന്ന് വിളിക്കുന്നത്. ലിനക്സിലെ ചില കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റൂട്ട് ആക്സസ് ആവശ്യമാണ്. ആന്‍‍ഡ്രോയിഡ് ഒരു ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിംഗ് സിസ്റ്റം ആയത് കൊണ്ട് തന്നെ റൂട്ടിംഗ് എന്ന് ഈ പ്രോസസിന് പേര് കിട്ടി.
എന്നാല്‍ റൂട്ടിംഗ് ചെയ്യുന്നത് കൊണ്ട് ഗുണങ്ങള്‍ പോലെ തന്നെ ദോഷങ്ങളും ഉണ്ട്. അവ നോക്കാം.
ഗുണങ്ങള്‍:
സ്യാനോജെന്‍, പാക്മാന്‍ തുടങ്ങിയ കസ്റ്റം റോമുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഇങ്ങനെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നേരത്തെ പറഞ്ഞ ബ്ലോട്ട്വെയറുകളില്‍ നിന്ന് പരിപൂര്‍ണ്ണ മുക്താണ്. ആയത് കൊണ്ട് തന്നെ അവയുടെ സ്പേസും, റാം, സി.പി.യു ഉപഭോഗവും സേവ് ചെയ്യാവുന്നതാണ്.
സി.പി.യു ക്ലോക് സ്പീ‍ഡ് മാറ്റം വരുത്താന്‍ കഴിയും. ഇങ്ങനെ ക്ലോക്സ്പീഡ് മാറ്റം വരുത്തുന്നത് കൊണ്ട് ഫോണിന്‍റെ ബാറ്ററി ഉപഭോഗത്തിന് ലാഭം ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും. കൂടാതെ പെര്‍ഫോമന്‍സും വര്‍ദ്ധിപ്പിക്കാനും കഴിയും.
‍ടൈറ്റാനിയം ബാക്കപ്പ്, ഗോ ബാക്കപ്പ് പ്രോ തുടങ്ങിയ ഫോണ്‍ മുഴുവനായും ബോക്കപ്പ് ചെയ്യാവുന്ന സോഫ്റ്റ്വെയറുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ആപ് റ്റു എസ്.ഡി പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാം
ചില ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും കസ്റ്റമൈസേഷനും ഒക്കെ റൂട്ടിംഗ് ആവശ്യമാണ്.
ദോഷങ്ങള്‍:
റൂട്ടിംഗ് കൊണ്ടുള്ള ആദ്യത്തെ പ്രശ്നം, നിങ്ങളുടെ ഡിവൈസിന്‍റെ വാറന്‍റി നഷ്ടപ്പെടും എന്നതാണ്. റൂട്ട് ചെയ്യപ്പെട്ട ഡിവൈസുകളുടെ വാറന്‍റി സര്‍വീസ് നിര്‍മാതാക്കള്‍ ചെയ്യുകയില്ല.
ഏറ്റവും വലിയ പ്രശ്നം, റൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും തടസ്സങ്ങള്‍ വന്നാല്‍ ഫോണ്‍ ഉപയോഗശൂന്യാമാകാന്‍ സാധ്യത ഉണ്ട്. ബ്രിക്കിംഗ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മതിയായ ബാറ്ററി ബാക്കപ്പ് ഇല്ലാത്തത് കൊണ്ടോ കംപാറ്റിബിലിറ്റി പ്രശ്നം കൊണ്ടോ ഒക്കെ ഇവ സംഭവിക്കാം.
റൂട്ട് ചെയ്ത ഫോണുകളില്‍ സുരക്ഷയുടെ കാര്യം കഷ്ടമാണ്. കാരണം റൂട്ട് ചെയ്യാത്ത അവസ്ഥയില്‍ മാല്‍വെയറുകളും മറ്റും കയറിക്കൂടിയാല്‍ അവയുടെ പ്രവര്‍ത്തനത്തിന് ഒരു പരിധി ഉണ്ട്. എന്നാല്‍ റൂട്ട് ചെയ്ത ഫോണിലെ അഡ്മിനിസ്റ്റ്രേറ്റീവ് പ്രിവിലേജ് ഉപയോഗപ്പെടുത്തി ഈ മാല്‍വെയറുകള്‍ അപകടമരായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ നടത്തിയേക്കാം.

(cutsy: whatsaap) 

2015 ജനുവരി 22, വ്യാഴാഴ്‌ച

വാട്‌സ് സിം










  • വാട്‌സ്ആപ്പില്‍ ചാറ്റാന്‍ ഇനി റോമിങും ഇന്റര്‍നെറ്റും തടസ്സമല്ല. വാട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രമായി സിംകാര്‍ഡ് പുറത്തിറങ്ങി. വാട്‌സ് സിം എന്ന പേരില്‍ വിപണിയിലെത്തിയ സിംകാര്‍ഡ് ഉപയോഗിച്ച് ലോകത്തെവിടെയും വാട്‌സ്ആപ്പില്‍ സൗജന്യമായി മെസേജുകള്‍ അയയ്ക്കാം. സീറോമൊബൈല്‍ എന്ന കമ്പനിയാണ് വാട്‌സ് സിം പുറത്തിറക്കിയത്.

വാട്‌സ്ആപ്പ് ഉപയോഗത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണെന്നിരിക്കെ മൊബൈല്‍ റോമിങിലാകുക, വൈഫൈ കണക്ഷന്‍ ലഭ്യമാകാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് വാട്‌സ് സിം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സീറോ മൊബൈല്‍ സ്ഥാപകന്‍ മാനുവല്‍ സനെല്ല റങ്കിനീയര്‍ പറയുന്നു.
10 യൂറോ (ഏകദേശം 715 രൂപ)യാണ് വാട്‌സ് സിമ്മിന്റെ വില. ഒരു വര്‍ഷം കാലാവധിയോടെ അണ്‍ലിമിറ്റഡ് മെസേജിംഗ് സര്‍വ്വീസ് ലഭിക്കും. ടെക്‌സ്റ്റ് മെസേജുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും ലക്കേഷന്‍ അപ്‌ഡേറ്റുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നീവ അയക്കുന്നത് തികച്ചും സൗജന്യമായിരിക്കും.
എന്നാല്‍ ഫോട്ടോകള്‍, വിഡിയോ, വോയിസ് മെസേജ് തുടങ്ങിയ മള്‍ട്ടിമീഡിയ മെസേജിങ് സൗകര്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ ക്രെഡിറ്റ് വാങ്ങണം. അഞ്ച് യൂറോ (360 രൂപ) റീചാര്‍ജ് ചെയ്താല്‍ 1000 ക്രെഡിറ്റ് ലഭിക്കും. ഇത്രയും ക്രെഡിറ്റുണ്ടെങ്കില്‍ 50 ഫോട്ടോകളോ 10 വീഡിയോകളോ ഷെയര്‍ ചെയ്യാം.
സീറോമൊബൈല്‍സിന്റെ സൈറ്റില്‍ ഒണ്‍ലൈന്‍ റീചാര്‍ജ് സൗകര്യം ലഭ്യമാണ്. റീചാര്‍ജിനായി ആപ്പ് കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. കമ്പനിയുടെ സൈറ്റിലൂടെ സിം വാങ്ങാനുമാകും. നൂറോളം രാജ്യങ്ങളില്‍ ഡീലര്‍മാര്‍ വഴിയും വാട്‌സ് സിം ഉടന്‍ ലഭ്യമാകും.

2014 ഡിസംബർ 28, ഞായറാഴ്‌ച

അയ്യങ്കാളി


കേരളത്തില്‍ ഒരു കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്.
അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ ജനനം. 1863 ഓഗസ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.
അധ:സ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്കി.
സാധുജനപരിപാലന യോഗം എന്ന പൊതു സംഘടനയുടെ കീഴില്‍ വ്യത്യസ്തരായ അധ:സ്ഥിത വിഭാഗങ്ങളെ ഒന്നിപ്പിയ്ക്കാന്‍ അയ്യങ്കാളിയ്ക്ക് സാധിച്ചു. 1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് അധ:സ്ഥിതര്‍ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് സര്‍ക്കാര്‍ തന്നെ 1908ല്‍ ദളിതര്‍ക്കായി വെങ്ങാനൂര്‍ പുതുവല്‍വിളാകം എന്ന പേരില്‍ ഒന്നും രണ്ടും ക്ലാസുകളുള്ളഒരു സ്കൂള്‍ അനുവദിച്ചു. പക്ഷെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അധ:സ്ഥിതര്‍ക്ക് പ്രവേശനം നല്കണമെന്ന് അയ്യങ്കാളി വാദിച്ചു. എന്നാല്‍ സവര്‍ണ്ണര്‍ ഇതിന് എതിര് നിന്നു. ഇതിന്റെ പേരില്‍ വിവിധ സ്കൂളുകളില്‍ സംഘട്ടനങ്ങള്‍ നടന്നു.
തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളില്‍ മുട്ടിപ്പുല്ലു മളപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി നേതൃത്വം നല്കി. 1914ല്‍ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. കുണ്ടള, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെയും മടവൂര്‍ മുതല്‍ വിഴിഞ്ഞം വരെയുള്ളസ്ഥലങ്ങളിലെയും കൃഷിപ്പണി നിലച്ചു. ജന്മിമാരുടെ ഭീഷണിയ്ക്ക് മുന്നില്‍ ആരും വഴങ്ങിയില്ല. അധ:സ്ഥിതരായ കര്‍ഷകത്തൊഴിലാളികള്‍ അന്ന് താളും തകരയും കിഴങ്ങുകളും മത്സ്യവും കൊണ്ട് വിശപ്പടക്കി. ഒടുവില്‍ അധ:സ്ഥിതരുടെ മക്കള്‍ക്ക് വിദ്യാലയപ്രവേശം നല്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു.
തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി അദ്ദേഹം വാദിച്ചു.
അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. തന്റെ സമുദായത്തില്‍പെട്ട പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം മരിയ്ക്കാന്‍ എന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നാണ് അന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞത്. 1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.
ദളിതരുടെ സഞ്ചാരസ്വാതന്ത്യ്രത്തിന്വേണ്ടി 1893ല്‍ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്. മണികെട്ടിയ രണ്ട് കാളകള്‍ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. അന്ന് അയിത്തജാതിക്കാര്‍ക്ക് ഈ പാതയിലൂടെ യാത്രചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല.
1941 ജൂണ്‍ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകരര്‍ന്ന കര്‍മ്മയോഗി അന്തരിച്ചു. പക്ഷെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കന്‍കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

Five laws of library science (Theory proposed by  S. R. Ranganathan  in 1931) These laws are: Books are for use. Every reade...