2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

ഹിൽ പാലസ്

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം. 1865ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം കൊച്ചി രാജാക്കന്മാരുടെ വാസകേന്ദ്രമായിരുന്നു. പുരാവസ്തു മ്യൂസിയവും നാടന്‍ കലാവിരുന്നുകളുടെ ശേഖരവും നിറഞ്ഞ ഈ കൊട്ടാരക്കെട്ടില്‍ 49 മന്ദിരങ്ങളും ഒരു കമനീയമായ പാര്‍ക്കുമുണ്ട്.

1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.



 52 ഏക്കറില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം.13 ഗ്യാലറികളുണ്ട് മ്യൂസിയത്തില്‍. ഓയില്‍ പെയിന്റിങ്ങുകളും കല്ലിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും തീര്‍ത്ത ദാരുശില്പങ്ങളും കൈയെഴുത്തു പ്രതികളും രാജകീയ നാണയങ്ങളും കല്ലില്‍ ചിത്രപ്പണികളും ഇവിടെ കാണാം. കൊച്ചി നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലേക്ക്. മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ പല രംഗങ്ങളും ചിത്രീകരിച്ചത് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലാണ്

. നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്.

 ഹിൽപാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്.

Five laws of library science (Theory proposed by  S. R. Ranganathan  in 1931) These laws are: Books are for use. Every reade...